തമിഴ് സംവിധായകന് ശങ്കറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മഹാബലിപുരത്ത് വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. തമിഴ്നാട് ക്രിക്കറ്റര്‍ രോഹിത് ദാമോദരനാണ് വരന്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടര്‍ കൂടിയായ ഐശ്വര്യ.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്സ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തിന്റെ അച്ഛനും വ്യവസായിയുമായ ദാമോദരനാണ് ടീമിന്റെ ഉടമ. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രമുഖര്‍ക്കും വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. സംസ്ഥാനത്ത് വിവാഹത്തിന് അമ്പതു പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദമുള്ളത്.
ശങ്കറിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരുന്നു. രണ്‍വീര്‍ സിങ് നായകനായി എത്തുന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.