മികച്ച കഥാപാത്രങ്ങളുമായി തന്റെ തിരിച്ചു വരവ് ആഘോഷമാക്കുന്ന ശാന്തി കൃഷ്ണ ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പഴയ സിനിമകളെ കുറിച്ച് മനസ്സ് തുറന്നു. ഗ്ലാമറസ് വേഷത്തിൽ ഒന്നും കണ്ടിട്ടില്ലാത്ത ശാന്തി കൃഷ്ണ പക്ഷേ തന്റെ ആദ്യചിത്രമായ നിദ്രയിൽ ബോൾഡും ഗ്ലാമറസുമായ ഒരു വേഷമാണ് കൈകാര്യം ചെയ്തത്. അതിനെ കുറിച്ച് ശാന്തി കൃഷ്ണ തന്നെ പറയുന്നു.
“തമിഴിൽ പോലും ഗ്ലാമറായിട്ടില്ല .പക്ഷെ ആ മലയാള സിനിമക്ക് വേണ്ടി ഗ്ലാമറസ് ആയതിന് ഒരു കാരണമുണ്ട്. അത്തരമൊരു വേഷം ചെയ്യുന്നതില്‍ ചെറിയ മടിയുണ്ടായിരുന്നു, പക്ഷെ ഭരതന് സാറിന്റെ ചിത്രമെന്ന നിലയില്‍ ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്. പിന്നീടു തമിഴിലൊക്കെ അഭിനയിക്കാന്‍ പോയപ്പോള്‍ കുറച്ചു ഗ്ലാമറസ് ആയ കഥാപാത്രങ്ങള്‍ പോലും ചെയ്തിരുന്നില്ല ഞാനതില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.”