മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ഷറഫുദ്ദീൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെയാണ് ഷറഫുദ്ദീൻ മലയാള സിനിമയിൽ അരങ്ങേറ്റം കുരിക്കുന്നതും തന്റെ സ്ഥാനം ഉറപ്പിക്കുന്നതും. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഷറഫുദ്ദീൻ മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഫഹദ് ഫാസിൽ നായകനായ വരത്തനിൽ വില്ലൻ വേഷത്തിലും ഷറഫുദ്ദീൻ എത്തുകയുണ്ടായി.
താൻ ഒരു നടൻ ആകുമെന്ന് ആദ്യം പറഞ്ഞ തന്റെ ടീച്ചറിനെ ഏവർക്കും പരിചയപ്പെടുത്തിയിരിക്കുകയാണ് ഷറഫുദ്ദീൻ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മായ എന്നാണ് ആ ടീച്ചറുടെ പേര്. ടീച്ചേർക്കൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് ഷറഫുദ്ദീൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഷറഫുദ്ദീന്റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരയിലും ഒരു പ്രധാന കഥാപാത്രത്തെ ഷറഫുദ്ദീൻ അവതരിപ്പിക്കുന്നുണ്ട്.
മിഥുൻ മാനുവൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.