സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഒഴിവാക്കാൻ എല്ലാവരും പരമാവധി ശ്രമിക്കും. സെലിബ്രിറ്റികൾ അവിടെ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി മാസ്സ് എൻട്രി നടത്തിയിരിക്കുകയാണ് നടൻ ഷറഫുദ്ധീൻ. ഷറഫുദ്ദീന് അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരികയാണ് ഷറഫുദ്ദീന്. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.