പ്രേമത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച രണ്ടു പേരാണ് അനുപമ പരമേശ്വരനും ഷറഫുദ്ധീനും. മേരിയായി അനുപമയും ഗിരിരാജൻ കോഴിയായി ഷറഫുദ്ധീനും ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരാണ്. വില്ലൻ വേഷങ്ങൾ ചെയ്ത് ഷറഫുദ്ധീൻ ഇപ്പോൾ ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ്. അതേ സമയം അനുപമ പരമേശ്വരൻ തെലുങ്ക് ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്.
അനുപമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്ന അനുപമ സാരിത്തുമ്പ് കൊണ്ട് മൂക്കും വായയും പൊത്തിപ്പിടിച്ചിട്ടുണ്ട്. ഇതിന് ക്യാപ്ഷൻ ഇടൂ എന്നാണ് നടി ആവശ്യപ്പെട്ടത്. ‘അയ്യോ ബസ് പോയല്ലോ’ എന്നാണ് ശറഫുദ്ധീൻ കമന്റ് ചെയ്തത്. സത്യം എന്ന് അനുപമ മറുപടിയും കൊടുത്തിട്ടുണ്ട്. രസകരമായ മറ്റ് കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.