ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം മുന്‍പ് പലതവണ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷമായിട്ടുണ്ട്. വിടാതെ പിന്തുടരുന്ന അര്‍ബുദബാധയെ മനസാന്നിധ്യം കൊണ്ടുകൂടിയാണ് അവര്‍ മറികടന്നത്. ഇപ്പോൾ രോഗചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് തന്നെ നല്‍കിയിരിക്കുകയാണ് അവർ.
സ്വാതന്ത്ര്യദിനത്തില്‍ ചികിത്സയ്ക്കായി കിട്ടിയ തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെ നല്കാന് ഏറെ സന്തോഷമുണ്ടെന്നും ക്യാംപെയ്നിനുവേണ്ടി മറ്റുള്ളവരെ ചലഞ്ച് ചെയ്തിട്ടുണ്ടെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. തുക നല്‍കിയതിന്റെ ഓണ്‍ലൈന്‍ റെസീപ്റ്റ് അടക്കമാണ് ഫേസ്ബുക്ക് പോസ്റ്റ്.