ബോളിവുഡ് രാജാക്കന്മാരായ സൽമാൻ ഖാനെയും ഷാരൂഖ് ഖാനെയും ഒരുമിച്ച് ഒരു ചിത്രത്തിൽ കാണുകയെന്നത് ഓരോ പ്രേക്ഷകന്റെയും ആവേശത്തെ അതിര് കടത്തുന്നതാണ്. ഈ അടുത്ത കാലത്തായി ഇരുവരും കാമിയോ റോളുകളുമായി ഒന്നിക്കുമ്പോഴും ഇരുവരും ഒന്നിച്ചുള്ള ഒരു മുഴുനീള ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് നീണ്ടുപ്പോയിക്കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആ കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കുകയാണ്. പദ്മാവതി, ബജിറാവോ മസ്താനി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിൽ സൽമാൻ ഖാനാണ് നായകനായി എത്തുന്നത്. പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രത്തെ ഷാരൂഖ് ഖാനും അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.