യഥാർത്ഥ ജീവിതത്തിൽ ഹീറോയായി കിംഗ് ഖാൻ. ഞായറാഴ്ച അമിതാഭ് ബച്ചൻ ബോളിവുഡ് താരങ്ങൾക്കായി അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ ദീപാവലി പാർട്ടിക്കിടയിലാണ് സംഭവം. ഐശ്വര്യ റായിയുടെ മാനേജർ അർച്ചന സദാനന്ദിന്റെ ലഹങ്കയിൽ തീ പടർന്നപ്പോഴാണ് ഷാരൂഖ് രക്ഷകനായത്. ഐശ്വര്യ റായിയുടെ മാനേജറായി വർഷങ്ങളായി പ്രവർത്തിക്കുന്ന അർച്ചനയെ മുംബൈയിലെ നാനവതി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അണുബാധയെ തുടർന്ന് അർച്ചന ഐ സി യുവിലാണ്. വലത്തേ കൈയ്യിലും കാലിലുമായി 15 ശതമാനം അർച്ചനക്ക് പൊള്ളലേറ്റിട്ടുണ്ട്. ഷാരൂഖ് ഖാനും ചെറിയ പരിക്കുകളുണ്ട്. പുലർച്ചെ ഏകദേശം 3 മണി ആയപ്പോഴാണ് സംഭവം നടന്നത്. മിക്കവരും പാർട്ടി കഴിഞ്ഞ് പിരിഞ്ഞു പോയിരുന്നു.
സംഭവത്തെ കുറിച്ച് അതിഥികളിൽ ഒരാൾ പറഞ്ഞത് ഇപ്രകാരമാണ്.
കോർട്ട് യാർഡിൽ മകൾക്കൊപ്പം നിൽക്കുമ്പോഴാണ് അർച്ചനയുടെ ലഹങ്കക്ക് തീ പിടിച്ചതാണ്. എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് ഷാരൂഖ് അവസരോചിതമായി ഇടപെട്ട് തീ അണച്ചത്. ജാക്കറ്റ് കൊണ്ട് തീ അണച്ചപ്പോൾ ഷാരൂഖിനും ചെറുതായി പൊള്ളലേറ്റു. പക്ഷേ തീ എങ്ങനെയെങ്കിലും അണക്കുക എന്നത് മാത്രമായിരുന്നു ഷാരൂഖിന്റെ ലക്ഷ്യം.
അർച്ചന അപകടനില തരണം ചെയ്തു എന്നാണ് നാനാവതി ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചത്. ഐ സി യുവിലൂടെ അർച്ചന കുറച്ച് നടന്ന് എന്നാണ് അറിയുവാൻ കഴിഞ്ഞത്. എങ്കിലും സന്ദർശകരെ കാണാൻ അനുവദിച്ചിട്ടില്ല