കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തിയ നടിയാണ് ഷോൺ റോമി. ചിത്രത്തിലെ അനിത എന്ന കഥാപാത്രമായി ഷോൺ റോമി തിളങ്ങി. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, വിനായകൻ എന്നിവർ ആയിരുന്നു നായകർ. ചിത്രം കൈകാര്യം ചെയ്ത വിഷയവും ചിത്രത്തിലെ അഭിനേതാക്കളും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് ഷോൺ റോമി. ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ ഗ്ലാമർ പരിവേഷത്തിലാണ് ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ് ഷോൺ റോമി. ഇടയ്ക്കിടെ ഷോൺ റോമി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവെയ്ക്കാറുണ്ട്.
നേരത്തെ ഒരിക്കൽ ദുൽഖർ സൽമാനെക്കുറിച്ച് ഷോൺ റോമി പറഞ്ഞിരുന്നു. കമ്മട്ടിപ്പാടത്തിൽ അഭിനയിക്കുമ്പോൾ എങ്ങനെ അഭിനയിക്കണം എന്നതിനെക്കുറിച്ച് ചില ടിപ്പുകൾ അദ്ദേഹം പറഞ്ഞു തന്നിരുന്നെന്നും ഷോൺ റോമി പറഞ്ഞു. എല്ലാ കഥാപാത്രങ്ങൾക്കും ഓരോ യാത്രകൾ ഉണ്ടെന്നും ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ഷോൺ റോമി പറഞ്ഞു. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലും ഒരു ചെറിയ വേഷത്തിൽ താരം വേഷമിട്ടിരുന്നു.