ലോകമെങ്ങും പടര്‍ന്നുപിടിച്ച ഒരു മുന്നേറ്റമായിരുന്നു ‘മി ടൂ’ ക്യാംപയിന്. മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകൾ ആണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീല.ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചതിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ ഈ പരാമർശം.മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഷീലയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. ഭക്ഷണത്തിലെ ഹോര്‍മോണുകളാണ് പുരുഷന്മാരെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നതെന്നാണ് താരം വിശ്വസിക്കുന്നത്. ആ ഭക്ഷണരീതി അവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. സ്ത്രീകൾക്ക് നേരെ ആക്രമം നടത്തുന്നവരെ നേരിടാനുള്ള ഉപായവും ഷീലയുടെ പക്കലുണ്ട്.
അതിലൊന്നായി ഷീല ചൂണ്ടികാണിക്കുന്നത് അക്രമികൾക്കെതിരെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകുക എന്നുള്ളതാണ്. മറ്റൊന്നായി ഇത്തരക്കാരുടെ നെറ്റിയില്‍ അവര്‍ ചെയ്ത തെറ്റ് ടാറ്റൂ ചെയ്ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു. ഷീല ചെന്നൈയിലാണ് താമസിക്കുന്നത്.താമസം കേരളത്തിലായിരുന്നെങ്കിൽ ഡബ്ല്യുസിസിയിൽ താനും അംഗം ആകുമായിരുന്നു എന്ന് നടി പറയുന്നു.ഇന്ന് സിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്നത് പോലെ ബുദ്ധിമുട്ടുകളൊന്നും തന്റെ കാലത്ത് ഉണ്ടായിരുന്നില്ല എന്നും തനിക്ക് ഇത്തരത്തിലുള്ള ശല്യങ്ങൾ ഒന്നും അനുഭവപ്പെട്ടിട്ടില്ല എന്നും ഷീല വ്യക്തമാക്കി.