അഭിനയരംഗത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകൾ ഇപ്പോൾ തുറന്നു പറയുകയാണ് നടി ഷീല. ഒരു ചാനൽ അഭിമുഖത്തിന്റെ ഇടയിലാണ് തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം സിനിമ എടുക്കുവാനായി എത്തിയ ഒരാളുടെ കഥ തുറന്നു പറയുന്നത്. ഒരിക്കൽ അമേരിക്കയിൽ നിന്നും ഒരാൾ എത്തി ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും നായകനും താൻ തന്നെയാണെന്ന് ഷീലയോട് പറഞ്ഞു. ആദ്യം എവിഎം സ്റ്റുഡിയോയില്‍ വച്ച് ഒരു പാട്ട് ഷൂട്ട് ചെയ്തു. അടുത്തദിവസം ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞെങ്കിലും അത് സിനിമയിൽ സർവ്വസാധാരണമായതുകൊണ്ട് ഷീല സമ്മതിച്ചു.
സീനിന്റെ പൂർണ്ണതയ്ക്കായി പൂക്കൾ വിതറിയ കട്ടിലിൽ അയാൾ വന്ന് ഇരിക്കുകയും ഷീലയെ കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി എന്നും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല എന്നും ഷീല തുറന്നുപറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അയാൾ കട്ടിലിൽ വന്നിരുന്ന് ഷീലയെ അടുത്തിരുത്തി കെട്ടിപ്പിടിക്കും. എന്നാൽ ഇതിന് പിന്നിലെ ഗുട്ടൻസ് യൂണിറ്റിൽ ഉള്ളവർക്കും ഷീലക്കും മനസ്സിലായത് പിറ്റേദിവസമാണ്. അടുത്ത ദിവസം ഷൂട്ടിങ് ചെന്നപ്പോൾ സംവിധായകനും നിർമ്മാതാവുമായ നായകനെ കാണുവാനില്ല. അയാൾ ഒരു പാട്ട് സീൻ ഷൂട്ട് ചെയ്ത് ഷീലയെ കെട്ടിപ്പിടിച്ച് അമേരിക്കയിലേക്ക് തന്നെ മടങ്ങി.