ഫഹദ് ഫാസില്‍ , ഷെയ്ന്ഡ നിഗം . അന്ന ബെന്‍. ഗ്രേസ് ആന്റണി, സൗബിന് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ തമിഴകത്തിലെ പ്രിയപ്പെട്ട നടി ഷീല രാജകുമാര്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
ഒരൊറ്റ ചിത്രത്തിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത് വളരെ പെട്ടന്നാണ്. തമിഴ് സീരിയലുകളില്‍ ശ്രദ്ധേയായ താരമാണ ്ഷീല. മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ ഷീലയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.
ചിത്രത്തില്‍ കണ്ട പെണ്‍കുട്ടിയെ അല്ല ഇപ്പോള്‍ എന്നാണ് ആരാധകര്‍ കമന്റുകള്‍ അറിയിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഷീലയെ മലയാള സിനിമയില്‍ പിന്നീട് കണ്ടിട്ടില്ല. മാത്രമല്ല ഷീലയുടെ വിവരങ്ങളും വിശേഷങ്ങളും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ നാടന്‍ ലുക്കില്‍ തിളങ്ങിയ ഷീലയുടെ മോഡേണ്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ കണ്ടാണ് ആരാധകര്‍ അമ്പരക്കുന്നതും. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത. നിരവധി പേര് മലയാളത്തിലേക്ക് ഇനിയും വരണമെന്നു കമന്റുകള്‍ അറിയിക്കുന്നുണ്ട്.