ഒരു ദശാബ്ദത്തോളമായി മലയാള സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടുവാൻ താരത്തിന് സാധിച്ചു. ജയറാമിന്റെ ആടുപുലിയാട്ടം, പട്ടാഭിരാമന്, ദിലീപ് ചിത്രം ശുഭരാത്രി എന്നിങ്ങനെ വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം. ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യുവിന്റെയും ശീലുവിന്റെയും വിവാഹ വാർഷികത്തിന് മാജിക് ഫ്രെയിംസ് എന്ന നിർമ്മാണകമ്പനിയുടെ സാരഥിയായ ലിസ്റ്റിൻ സ്റ്റീഫനും ബെനീറ്റ സ്റ്റീഫനും ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ.
പ്രമുഖ നിര്‍മാണ കമ്പനിയായ അബാം മൂവിസിന്റെ ഉടസ്മസ്ഥനാണ് ശീലുവിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ശുഭരാത്രി, പട്ടാഭിരാമന്, സോളോ തുടങ്ങിയ സിനിമകള്‍ എബ്രഹാം മാത്യു നിര്‍മ്മിച്ചിട്ടുണ്ട്. ലിസ്റ്റിൻ സ്റ്റീഫനെ കൂടാതെ നിർമാതാവും നടനുമായ വിജയ് ബാബു അടക്കം നിരവധി പേർ ആഘോഷങ്ങളിൽ പങ്ക് ചേർന്നു.