വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഷീലു എബ്രഹാം. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ മികച്ച വേഷങ്ങൾ അവതരിപ്പിക്കുവാൻ ഷീലു അബ്രഹാമിന് സാധിച്ചിരുന്നു. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് പുതിയ ഒരു സംരംഭവുമായി രംഗത്തെത്തിയിരുന്നു ഷീലു എബ്രഹാം. ഒരു പുതിയ യൂട്യൂബ് ചാനൽ താരം അപ്പോൾ ആരംഭിച്ചിരുന്നു. ലോക് ഡൗൺ കാലത്ത് ക്രിയേറ്റീവായി ചിന്തിക്കുന്നതിന്റെ ഭാഗമായാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നും വരും കാലങ്ങളിൽ കുക്കിംഗ് വീഡിയോകളും വിശേഷങ്ങളും ഒക്കെയായി യൂട്യൂബ് ചാനലിൽ സജീവമാകുകയും ചെയ്യുമെന്നും ഷീലു എബ്രഹാം അന്ന് പറഞ്ഞിരുന്നു. ചാനലിലെ ആദ്യ വീഡിയോ കപ്പ നടുന്നതിനെ കുറിച്ചായിരുന്നു. ഇപ്പോഴിതാ മറ്റൊരു ലോക്ക് ഡൗൺ കൂടിയെത്തിയപ്പോൾ വീണ്ടും പ്രകൃതിയിലേക്ക് എന്ന് പറഞ്ഞ് കപ്പ കൈയ്യിലേന്തിയ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് ഷീലു അബ്രഹാം. സോഷ്യൽ മീഡിയയിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.