മലയാളത്തില്‍ ഒരു പിടി നല്ല സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി ഷീലു എബ്രഹാം. ഇപ്പോഴിതാ ഭര്‍ത്താവും നിര്‍മാതാവുമായ എബ്രഹാം മാത്യുവിന്റെയും ശീലുവിന്റെയും മകന്റെ ആദ്യകുര്‍ബാന ചടങ്ങ് ഗംഭീരമായി ആഘോഷിക്കുകയാണ്.
മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. എളംകുളം ചെറുപുഷ്പം പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. ചടങ്ങുകള്‍ക്കുശേഷം എറണാകുളം മാരീയറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ചടങ്ങിന് ശേഷം ഹോട്ടലില്‍ വെച്ചായിരുന്നു ബാക്കിയുള്ള താരങ്ങള്‍ക്കുള്ള സല്‍ക്കാരം സംഘടിപ്പിച്ചത്. പ്രമുഖ നിര്‍മാണ കമ്പനിയായ അബാം മൂവിസിന്റെ ഉടസ്മസ്ഥനാണ് ശീലുവിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യു.
മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു പള്ളിയിലെ ചടങ്ങുകള്‍ക്കുശേഷം നടന്ന വിരുന്നില്‍ ആണ് അദ്ദേഹം എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലാകുകയാണ്. നടി കാവ്യാമാധവനും ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം കാവ്യയായിരുന്നു. ആശംസകള്‍ നല്കിയ ശേഷമാണ് താരം മടങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ശുഭരാത്രി, പട്ടാഭിരാമന്, സോളോ ,സിനിമകള്‍ എബ്രഹാം മാത്യു നിര്‍മ്മിച്ചിട്ടുണ്ട്.പട്ടാഭിരാമന് , ആടുപുലിയാട്ടം ,ശുഭരാത്രി എന്നീ ചിത്രങ്ങളിലൂടെ ശീലുവും പ്രേക്ഷകര്‍ക്ക് സുപരിചതയാണ്.