കൊറോണഭീതികൾ നിലനിൽക്കുന്നതിനിടയിലും തീയറ്ററുകൾ തുറക്കുകയും ഫിലിം ഇൻഡസ്ട്രിക്ക് ഒരു പുതുജീവൻ ലഭിക്കുകയും ചെയ്തിരിക്കുകയാണ്. അതോടൊപ്പം പണികൾ എല്ലാം തീർത്ത് എറണാകുളത്തെ ആദ്യകാല തീയറ്ററുകളിൽ ഒന്നായ ഷേണായീസും തിരിച്ചെത്തുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ ആദ്യ റിലീസ് ചിത്രം മമ്മുട്ടിയുടെ “ദ പ്രീസ്റ്റ്”. പുതുക്കി പണിയുന്നതിനു വേണ്ടി നാല് വർഷം മുൻപ് സിനിമ പ്രദർശനം നിർത്തി വച്ച ഷേണായീസ് ഫെബ്രുവരി 4 ന് തുറക്കുമ്പോൾ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാണികൾ കാണാൻ പോകുന്നത് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്ന “ദി പ്രീസ്റ്റ്” എന്ന ചിത്രമാണ്. “ദി പ്രീസ്റ്റി”ന്റെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തിറക്കാത്ത പോസ്റ്റർ ഷേണായിസിന്റെ മുകൾ ഭാഗത്ത് തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.