മലയാളസിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. സിനിമയിലെ വളരെ പ്രശസ്തമായ ഒരു പാട്ടാണ് പിച്ചകപൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനം. മോഹൻലാൽ തകർത്ത് അഭിനയിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥിവേഷത്തിൽ എത്തിയിരുന്നു. പിച്ചകപൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനം പിറന്ന കഥ പറയുകയാണ് ഗാനരചയിതാവ് ഷിബു ചക്രവർത്തി. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷിബു ചക്രവർത്തി ഇക്കാര്യം വ്യക്തമാക്കുന്നത്.
പാട്ടിന് ട്യൂൺ ഇടുന്നതിനിടയിൽ ഒ എൻ വി കുറുപ്പ് മുറിയിലേക്ക് കയറി വന്നതിനെക്കുറിച്ച് പറയുകയാണ് ഷിബു ചക്രവർത്തി. ആ പാട്ടിന്റേത് വളരെ ടഫായിട്ടുള്ള സിറ്റുവേഷനാണ്. കുറച്ചുപേർ അടിച്ചു പൊളിക്കുന്നു. ഇവിടെ അതിന്റെ പഞ്ച് വേണം. ട്രയിനിന്റെ വേഗത വേണം. ഔസേപ്പച്ചൻ മുറിയിൽ ഇരുന്ന് ഹാർമോണിയം പെട്ടിയിൽ ട്യൂൺ വായിക്കുമ്പോൾ അടുത്ത മുറിയിൽ ഉണ്ടായിരുന്ന ഒ എൻ വി സാർ ട്യൂൺ കേട്ടിട്ട് കയറിവന്നു. ഇതെന്തൊരു ട്യൂണാണ് നിനക്കൊക്കെ വട്ടുണ്ടോ എന്ന് ചോദിച്ചു. സാറിന്റെ ചോദ്യം കേട്ടപ്പോൾ പാട്ട് എഴുതി കഴിഞ്ഞിട്ട് കാണിക്കാമെന്ന് പറഞ്ഞു.
അപ്പോൾ തന്നെ വരികൾ എഴുതുകയാണ്. പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണുപോയി. സ്വർണം ഉരുകി വീഴുകയാണ്. പിച്ചളക്കുണുക്കുമിട്ട് ഈ വിൺരഥം എന്ന് പറഞ്ഞാൽ അത് സൂര്യരഥമാണ്. ആ ട്യൂണിന് അനുസരിച്ചാണ് പാട്ട് എഴുതുന്നത്. ആ കട്ടിങ്ങ് പെർഫെക്ട്ആയിരിക്കണം.