തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൻ ഐപ്പ് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ എത്തിച്ചത് യുകെ സ്റ്റുഡിയോസാണ്. ചിത്രം ഇപ്പോഴും 150ഓളം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.
മധുരരാജയുടെ വമ്പൻ വിജയത്തിന് ശേഷം യുകെ സ്റ്റുഡിയോസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രമാണ് ഷിബു. ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രം ഈ വരുന്ന ജൂണിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ കാർത്തിക ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിൻറെ പ്രിയ നടി അഞ്ജു കുര്യൻ ചിത്രത്തിലെ നായിക ആകുന്നു. പുതുമുഖങ്ങളായ അർജുനും ഗോകുലും സംയുക്തമായി ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത് . കാർഗോ സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സച്ചിൻ വാര്യരും വിഘ്നേഷ് ഭാസ്കരനും ചേർന്ന് ചിത്രത്തിനു സംഗീതമൊരുക്കുന്നു.എന്തായാലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷിബുവിന്റെ റിലീസിനായി.