മികച്ച അഭിപ്രായങ്ങൾ നേടി ഷിബു കുതിക്കുമ്പോൾ അതിലെ നായകൻ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം കൂടിയാണ്. സിനിമ മോഹം നെഞ്ചിലേറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം കാർത്തിക് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ്. 32-ാം അധ്യായം 23-ാം വാക്യംഎന്ന ചിത്രത്തിൽ ഒരു വേഷം കാർത്തിക് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഒരു ചിത്രത്തിൽ ആദ്യം നായക വേഷത്തിൽ തീരുമാനിച്ച കാർത്തിക്കിനെ അവസാന നിമിഷം ആണ് ആ വേഷത്തിൽ നിന്നു ഒഴിവാക്കിയത്. കാർത്തിക് നായകനാവാൻ പോകുന്ന വിവരം കാർത്തിക്കിന്റെ നാട് മുഴുവൻ അറിഞ്ഞ ശേഷം ആയിരുന്നു ഈ ചെറുപ്പക്കാരൻ ഈ ദുരനുഭവം നേരിട്ടത്. ജൂനിയർ ആർട്ടിസ്റ്റ് ആയി വരെ ജോലി ചെയ്ത കാർത്തിക് ഒരുപാട് ഓഡിഷനുകളിലൂടെ ആണ് സിനിമയിൽ മുന്നോട്ട് കയറി വന്നത്. തന്നെ പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ഉള്ള ഈ യുവാവിന്റെ മധുര പ്രതികാരം ആണ് ഷിബുവിന്റെ വിജയവും അതിലെ നായകവേഷവും. നിരൂപകരും പ്രേക്ഷകരും ഒരേപോലെ മികച്ചൊരു നടനെ കാർത്തികിൽ കണ്ടെത്തിയിട്ടുണ്ടെന്നത് ആ ചെറുപ്പക്കാരൻ മലയാളസിനിമക്ക് നൽകുവാൻ പോകുന്ന സംഭാവനകൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.