Categories: MalayalamReviews

പൊട്ടിച്ചിരികളും പ്രണയവുമായി ഷിബു ഒരുക്കിയ വിരുന്ന് | ഷിബു റിവ്യൂ

സിനിമ സ്വപ്‌നം കാണുന്നവന്റെ കൂടിയാണെന്ന് പ്രേക്ഷകനെ ഓർമ്മപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ലഭിക്കാറുണ്ട്. അത്തരത്തിൽ സിനിമയെന്ന മനോഹരലോകം സ്വപ്‌നം കാണുന്ന ഒരുവന്റെ കഥയുമായിട്ടാണ് അർജുൻ, ഗോകുൽ എന്നീ രണ്ടു യുവസംവിധായകന്മാർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. സ്വപ്‌നം കാണുന്നവന്റെ മാത്രമല്ല അതിനായി ജീവിക്കുന്നവന്റെയും കൂടിയാണ് സിനിമ എന്ന് ഷിബുവിലൂടെ പ്രേക്ഷകർ വീണ്ടും ഓർമിപ്പിക്കപ്പെടുന്നിടത്താണ് ഈ ചിത്രത്തിന്റെ യഥാർത്ഥ വിജയം.

Shibu Malayalam Movie Review

തീയറ്റർ ഓണറായ അച്ഛനിൽ നിന്നും സിനിമയെന്ന മായികലോകത്തെ കുറിച്ചറിഞ്ഞ് തുടങ്ങിയ ഷിബുവിന് ‘ജനപ്രിയനായകൻ’ അവന്റെ എല്ലാമെല്ലാമാണ്. സിനിമാക്കാരൻ ആകണമെന്ന സ്വപ്‌നം ചെറുപ്പം മുതലേ വളർത്തിക്കൊണ്ടു വന്ന ഷിബു ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ അതിനുള്ള അറിവ് നേടിയെടുക്കുന്നു. പക്ഷേ തന്റെ സ്വപ്‌നം തന്റെ പ്രണയത്തിനും ഭീഷണിയാണെന്ന് ഷിബു തിരിച്ചറിയുന്നുവെങ്കിലും ഷിബു ദൃഢമായി തന്നെ നിൽക്കുന്നു. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു സംഭവം ഷിബുവിനെ പ്രശ്‌നങ്ങളുടെ പടുകുഴിയിൽ വീഴിക്കുന്നു. അതിനിടയിലാണ് കല്യാണി ഡോക്ടറെ ഷിബു കാണുന്നതും പരിചയപ്പെടുന്നതും.അത് രസകരമായ മറ്റു പല സാഹചര്യങ്ങളിലേക്കും ഇരുവരെയും നയിക്കുന്നു. പിന്നീടുള്ള ഷിബുവിന്റെ സ്വപ്‌നങ്ങളുടെ പൂർത്തീകരണത്തിനായുള്ള ഓട്ടവും അത് വിജയിക്കുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Shibu Malayalam Movie Review

കാർത്തിക് രാമകൃഷ്ണൻ എന്നൊരു പുതിയ നായകനെ കൂടി മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുകയാണ് ഷിബു. മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന ചിത്രത്തിൽ സഹനടനായി പ്രേക്ഷകർക്ക് പരിചയമുള്ള കാർത്തികിൽ നിന്നും ഇനിയും മികച്ച ചിത്രങ്ങൾ മലയാളികൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള കഴിവും ഈ യുവനടനുണ്ട്. ഞാൻ പ്രകാശനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അഞ്ചു കുര്യനാണ് കല്യാണി ഡോക്ടറായി എത്തുന്നത്. ബോൾഡ് ആയിട്ടുള്ള തന്റെ നായികാ കഥാപാത്രത്തെ അതിന്റെ ഏറ്റവും മനോഹാരിതയിൽ തന്നെ അഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. രാജേഷ് ശർമ്മ, ബിജുക്കുട്ടൻ, ലുക്മാൻ, ഉണ്ണി രാജൻ പി ദേവ് എന്നിവരും മികച്ച അഭിനയവും ചിരിയും പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നു. മികച്ചൊരു പ്രമേയം സ്വന്തമാണെങ്കിലും തിരക്കഥയിലെ ചില പോരായ്‌മകൾ പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.

Shibu Malayalam Movie Review

സച്ചിൻ വാര്യർ ഒരുക്കിയ ഗാനങ്ങളാണ് ടെക്‌നിക്കൽ സൈഡിൽ ഏറ്റവും മികച്ചു നിൽക്കുന്നത്. സംവിധായകരായ അർജുനും ഗോകുലും തന്നെയാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. പ്രണീഷ് വിജയനാണ് തിരക്കഥ. സജിത്ത് പുരുഷന്റെ ക്യാമറക്കണ്ണുകളും മനോഹരക്കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ഒരു പക്കാ എന്റർടൈനർ മൂഡിലുള്ള ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും നിറഞ്ഞ പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രമാണ്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago