ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ അനുപം ഖേറിന്റേയും കിരണ്‍ ഖേറിന്റേയും മകനും നടനുമായ ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പോസ്റ്റ് ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സെല്‍ഫിക്കൊപ്പമുള്ള കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട്ത്. പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ് , ‘ജോലി വേണം, ചിരിക്കാനും കഴിയണം’ എന്നായിരുന്നു കുറിപ്പ്. ബോളിവുഡിലെ താരദമ്പതികളുടെ മകന്റെ ഈ കുറിപ്പ് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന കണ്‍ഫ്യൂഷനിലാണ് പ്രേക്ഷകര്‍, ഇനി സാമ്പത്തിക അവസ്ഥയെ ക്കുറിച്ചാണോ എന്നോ, അതോ ഏതെങ്കിലും വിപരീത അര്‍ത്ഥമാണോ ഉദ്ദേശിച്ചതെന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
2008 ല്‍ പുറത്തിറങ്ങിയ വുഡ് സ്റ്റോക്ക് വില്ല എന്ന ചിത്രത്തിലൂടെയാണ് ശിഖന്ദര്‍ ഖേര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പുതിയ പോസ്റ്റിലൂടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മകന് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നറിയാനും പ്രേക്ഷകര്‍ ആകാംഷയിലാണ്.