ടെലിവിഷൻ അവതാരകയായി മലയാളം ഇൻഡസ്ട്രിയിൽ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ശില്പ ബാല. തന്റെ വീട്ടിലെ വിശേഷങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഇക്കാര്യം ആരാധകരെ അറിയിക്കുന്നത്. 2016 ഓഗസ്റ്റ് 18ന് ആയിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ തന്റെ നാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ശില്പ. കല്യാണ ദിവസം നടന്ന സംഭവങ്ങളെ കുറിച്ചും അന്ന് മുതൽ ഇന്ന് വരെയുള്ള വിശേഷങ്ങളെക്കുറിച്ചും താരം പറയുകയാണ്.
താരത്തിന്റെ വാക്കുകൾ:
നാല് വര്‍ഷം മുന്‍പ് കൃത്യം ഈ സമയത്ത് ഞങ്ങള്‍ സദ്യ കഴിച്ചുകൊണ്ട് ക്യാമറാന്മാരെ നോക്കിക്കൊണ്ട് പരസ്പരം ചിരിക്കുകയായിരുന്നു.
രണ്ട് പേരുടെയും വായി ഭക്ഷണം നിറയുമ്പോള്‍ അല്ലാതെ ഞങ്ങളുടെ സംസാരം നിര്‍ത്താറില്ല. എന്റെ ലുബ്സ്റ്റാറിന് വിവാഹ വാര്‍ഷിക ആശംസകൾ. ഒപ്പം ഇപ്പോള്‍ ഒരു കുഞ്ഞുണ്ട്. നിബന്ധനകളൊന്നുമില്ലാതെ ഞാൻ സ്നേഹിക്കുന്ന ഒരേയൊരാളാണ് ഭര്‍ത്താവ്.