നിരവധി ഷോകളില്‍ അവതാരികയായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശില്പ ബാല. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായ താരം വിവാഹിതയായത് 2016 ല്‍ ആയിരുന്നു. കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹശേഷം കലാ രംഗത്തു നിന്ന് താരം അല്‍പ്പം ഇടവേള എടുത്തിരുന്നു.
പിന്നീട് കുടുംബവുമൊത്ത് ദുബായിലായിരുന്നു താമസം. ഒരു മകളാണ് ഉള്ളത് , യാമി എന്നാണ് പേര്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ശില്പ മകളുടെ കുസൃതികള്‍ എല്ലാം പ്രേക്ഷകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. നടി ഭാവനയുടെ കല്യാണത്തിനു വളരെ സജീവമായി താരം പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് താരം നാട്ടിലെത്തിയതാണ്.
ദുബായിലേക്ക് തിരിച്ചു പോകാനൊരുങ്ങിയിട്ട് സാധിക്കുന്നില്ലെന്നും മകളെ കാണാന്‍ കഴിയാത്തതിലുള്ള വിഷമം ആണ് ഇപ്പോഴെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ച്ചു. മകളെ പിരിഞ്ഞിട്ട് ഇന്ന് നൂറാം ദിവസം പിന്നിടുകയാണ് എന്ന് താരം കുറിച്ചു, മകള്‍ അവിടെ സുരക്ഷിത ആണെന്നും അത് വലിയ ആശ്വാസം പകരുകയാണ് എന്നും താരം എഴുതി. മാത്രമല്ല തന്നെ പോലെ ഒരുപാട് പേര് ഇങ്ങനെ വിഷമം അനുഭവിച്ച്
നാട്ടില്‍ ഉണ്ടെന്നും അവരെല്ലാം മൂന്നു മാസമായി അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പങ്കാളികളെയും പിരിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ടെന്നും അവരുടെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകും എന്നും താരം കൂട്ടി ചേര്‍ത്തു.