നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസ്സ്കാരനുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തിനും ആപ്പുകൾ വഴി അത് പബ്ലിഷ് ചെയ്യുന്നതിനും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ഫെബ്രുവരിയിൽ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ രാജ് കുന്ദ്രയാണ് മുഖ്യ സൂത്രധാരൻ എന്നാണ് പോലീസ് പറയുന്നത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ്.
കുന്ദ്ര അടക്കം പത്ത് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒടിടിക്ക് വേണ്ടി ഷോർട്ട് ഫിലിം എന്ന പേരിൽ നീല ചിത്ര നിർമാണം നടക്കുന്നുണ്ട് എന്ന വിവരം കിട്ടിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീ ട്രാൻസ്ഫർ എന്ന ആപ്പ് വഴിയാണ് ഇവ പങ്ക് വെച്ചിരുന്നത്. ഉമേഷ് കമ്മത്ത് എന്നയാളുടെ അറസ്റ്റോട് കൂടിയാണ് കുന്ദ്രയുടെ പങ്ക് വ്യക്തമായത്. കുന്ദ്രയുടെ ഓഫീസിൽ ഇരുന്നാണ് ഉമേഷ് വീഡിയോസ് വീ ട്രാൻസ്ഫർ വഴി അയച്ചത്. ഒരു വീഡിയോയിൽ നിന്നും രണ്ടും മൂന്നും ലക്ഷമാണ് ഇവർ നേടിയിരുന്നത്. എന്നാൽ ചൂഷണം ചെയ്യപ്പെട്ട അഭിനേതാക്കൾക്ക് 20,000 – 25,000 ഒക്കെയാണ് കിട്ടിയിരുന്നത്. ഹോട്ട്ഷോട്ട്, ന്യൂഫ്ലിക്സ്, ഹോട്ട്ഹിറ്റ്, എസ്കെപ്നൗ.ടിവി തുടങ്ങിയ വിദേശ ഐപി അഡ്രസുകളിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.