കിയയുടെ ആഡംബര കാറായ എംപിവി കാര്‍ണിവല്‍ സ്വന്തമാക്കി മലയാളത്തിന്റെ യുവ നടന് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം അറിയിച്ചത്. കിയയുടെ ആഡംബര എംപിവിയായ കാര്‍ണിവല്ലിന്റെ പ്രീമിയം 8 സീറ്റ് പതിപ്പാണ് ഷൈന്‍ വാങ്ങിയത്.
തൃശ്ശൂരിലെ കിയ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം കറുത്ത നിറത്തിലുള്ള കാര്‍ണിവല്‍ വാങ്ങിയത്. കിയയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കാര്‍ണിവല്‍. കിയ കാര്‍ണിവെല്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.
ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 200 എച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് കാറില്‍ ഉപയോഗിക്കുക. ഏകദേശം 24.95 ലക്ഷം രൂപ മുതല്‍ 29.95 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.