സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡോ.ഷിനു ശ്യാമളന്. ഡോക്ടര്‍, എഴുത്തുകാരി, നര്‍ത്തകി, സാമൂഹ്യപ്രവര്‍ത്തക, മോഡല്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഷിനു. ഇപ്പോഴിതാ ഷിനുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ വൈറലാവുകയാണ്. ലഹങ്കയും ഗോള്‍ഡന്‍ ചോളി ബ്ളൗസും ബേബി പിങ്ക് ദുപ്പട്ടയും ധരിച്ച് അതീവ സുന്ദരിയായാണ് താരം ചിത്രത്തിലുള്ളത്. സജീഷ് സി.എസ്. ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഷിനു തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഷിനുവിന്റെ നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. കഴിഞ്ഞ മാസം ഒടിടി റിലീസിനെത്തിയ ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ഷിനു ശ്യാമളന് ശ്രദ്ധേയ വേഷമാണ് കൈകാര്യം ചെയ്തത്.
കെ.ജെ. ഫിലിപ്പിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ‘സ്വപ്നസുന്ദരി’ എന്ന സിനിമയില്‍ നായികമാരില്‍ ഒരാളായി ഡോ. ഷിനു ശ്യാമളനും എത്തുന്നുണ്ട്. ചിത്രത്തില്‍ ജമന്തി എന്ന കഥാപാത്രത്തെയാണ് ഡോ. ഷിനു അവതരിപ്പിക്കുന്നത്. അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി; പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാന്‍സി സലാം. വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടില്‍ അഭിനയിക്കുകയാണ് ഡോ. ഷിനു ശ്യാമളന്.