വിവാഹശേഷവും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ശിവദ. ഭർത്താവിന്റെ പിന്തുണയോടെ തന്നെ ഇന്നും മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് താരം. അഭിനയ ജീവിതത്തോടൊപ്പം തന്നെ തന്റെ ജീവിതത്തിലെ ഓരോ സുന്ദരമായ നിമിഷങ്ങളും താരം ആസ്വദിക്കുന്നു. തന്റെ കുഞ്ഞുമാലാഖക്കൊപ്പമുള്ള ചിത്രങ്ങളും താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ടൈംമിസിന് നല്കിയ അഭിമുഖത്തില്‍ പ്രസവാനന്തരം താന്‍ അനുഭവിച്ച മാനസിക – ശാരീരിക സമ്മര്‍ദ്ദങ്ങളെ കുറിച്ച് നടി മനസ്സു തുറന്നിരുന്നു
ശിവദയുടെ വാക്കുകൾ:
ഒരു പുതിയ അമ്മ എന്ന നിലയില്‍ ആദ്യമായി അമ്മയായവരോട് തന്റെ അനുഭവത്തില്‍ നിന്ന് ചിലത് ശിവദയ്ക്ക് പറയാനുണ്ട്. പ്രസവം കഴിഞ്ഞാല്‍ പല കോണില്‍ നിന്നും പല ഉപദേശങ്ങളും നമുക്ക് കിട്ടും. ഇപ്പോള്‍ അങ്ങനെ കിട്ടുന്ന ഉപദേശങ്ങള്‍ കണ്ടില്ല എന്ന് നടിക്കാന്‍ എനിക്കൊട്ടും പേടിയില്ല. തുടക്കത്തിലൊക്കെ നമ്മളുടെ അശ്രദ്ധ കാരണം കുഞ്ഞിന് തെറ്റായതെന്തെങ്കിലും സംഭവിയ്ക്കുമോ എന്ന ഭയം എപ്പോഴുമുണ്ടാവുമായിരുന്നു. പക്ഷെ ഇപ്പോഴതില്ല.
നമ്മള് ചെയ്യുന്നതിനെയെല്ലാം നിരീക്ഷിക്കാനും വിമര്‍ശിക്കാനും ഒരുപാട് പേരുണ്ടാവും. നമുക്ക് തന്നെ ആശയക്കുഴപ്പം വരും. എന്റെ കാര്യത്തില്‍, കുഞ്ഞിന് 2.5 കിലോ ഭാരം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. പിന്നെ കുഞ്ഞ് പെട്ടന്ന് തടിവച്ചു. അപ്പോള്‍ എല്ലാവരും പറഞ്ഞു ഞാന്‍ കുഞ്ഞിന് അധികം മുലപ്പാല്‍ നല്‍കിയത് കൊണ്ടാണെന്ന്. പിന്നെ കുഞ്ഞ് കുറച്ച് തടി കുറഞ്ഞു, അപ്പോള്‍ പറയുന്നത് ഞാന്‍ എന്റെ കുഞ്ഞിന് ശരിയായി മുലയൂട്ടുന്നില്ല എന്നാണ്.
എന്നെ സംബന്ധിച്ച്, പ്രസവാനന്തരം മുലയൂട്ടുന്നത് അല്പം പ്രയാസമായിരുന്നു. അതുകൊണ്ട് തന്നെ മകള്‍ക്ക് സാധാരണ പാലാണ് കൊടുത്തിരുന്നത്. അതിനും ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എനിക്ക് വല്ലാതെ വിഷമം തോന്നി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഞാന്‍ എന്റെ കുഞ്ഞിനെ പരിപാലിച്ചതെല്ലാം വളരെ നല്ല രീതിയിലാണ്. ഒരു അമ്മ എന്ന നിലയില്‍ നിങ്ങള്‍ സ്വയം വിശ്വസിക്കുക. സ്വന്തം കുഞ്ഞിന് നിങ്ങള്‍ ചെയ്യുന്നത് ഒന്നും ഒരിക്കലും കുറഞ്ഞ് പോവില്ല. നിങ്ങളുടെ കുഞ്ഞിന്റെ നല്ല അമ്മയായിരിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. മാതൃത്വം ആസ്വദിയ്ക്കുകയും കുഞ്ഞിനൊപ്പമുള്ള പരമാവധി ഫോട്ടോകള്‍ എടുത്ത് സൂക്ഷിക്കുകയും ചെയ്യുക.