ലിവിംഗ് ടുഗദര്‍ ,സു..സു… സുധി വാത്മീകം ,ശിക്കാരി ശംഭു, ലൂസിഫര്‍ , അച്ചായന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവദ. വിവാഹശേഷം അഭിനയ ജീവിതം ഉപേക്ഷിക്കുന്ന നടികളെ പോലെയല്ലെ ശിവദ. കുടുംബത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടുമായി താരം തെന്നിന്ത്യയിലും മലയാളത്തിലും വളരെ സജീവമാണ്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് താരം ടെലിവിഷന്‍ ഷോകളില്‍ അവതാരികയായിരുന്നു. 2011ല്‍ ഫാസില്‍ ചിത്രമായ ലിവിങ്ങ് ടു ഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്.
നടന് മുരളിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ താരം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മകള്‍ പിറന്ന ശേഷമുള്ള ജീവിതത്തെ ക്കുറിച്ച് മനസ് തുറക്കുകയാണ്. മോള് ഉണ്ടായ ശേഷം ജീവിതം മാറി മറഞ്ഞുവെന്നും പലപ്പോഴും കുഞ്ഞ് കരയുമ്പോള്‍ നിര്‍വികാരയായി നോക്കിയിരുന്നിട്ടുണ്ട്, ആ സമയങ്ങളില്‍ കാരണങ്ങളില്ലാതെ വെറുതെ കരഞ്ഞു തീര്‍ത്തിട്ടുണ്ട് , താന്‍ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും പലപ്പോഴും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു എന്നും താരം പറഞ്ഞു. പക്ഷെ പിന്നീട് മനസിനെ വീണ്ടെടുക്കുകയും സാഹചര്യങ്ങളെ പൊരുത്തപ്പെടുത്തിയെന്നും താനിപ്പോള്‍ അമ്മ എന്ന ടൈറ്റില്‍ ആസ്വദിക്കുകയാണെന്നും താരം പറഞ്ഞു. കുഞ്ഞിനെ നോക്കുന്ന കാര്യത്തില്‍ പലപ്പോഴും പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് മുലയൂട്ടുന്ന സമയത്ത് പാലു കുറവായതുകൊണ്ട് താന്‍ കുറച്ചുദിവസം കുപ്പിപ്പാല് കൊടുത്തിരുന്നു. അതിനും നിരവധി അഭിപ്രായങ്ങള്‍ പലരും പറഞ്ഞിരുന്നു. പക്ഷെ ആ പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും താരം കൂട്ടിചേര്‍ത്തു.