തനിക്ക് മകന് പിറന്ന സന്തോഷം പങ്കുവച്ച് നടന് ശിവകാര്ത്തികേയന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ചിത്രത്തിന് മുന്നില്‍ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്, എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള എന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരാല്‍ അവളോട് ഞാന്‍ നന്ദി പറയുന്നു എന്നാണ് താരത്തിന്റെ ട്വീറ്റ്.
18 வருடங்களுக்குப் பிறகு இன்று என் அப்பா என் விரல் பிடித்திருக்கிறார் என் மகனாக…என் பல வருட வலி போக்க தன் உயிர்வலி தாங்கிய என் மனைவி ஆர்த்திக்கு கண்ணீர்த்துளிகளால் நன்றி🙏 அம்மாவும் குழந்தையும் நலம்🙏👍❤️😊 pic.twitter.com/oETC9bh6dQ
— Sivakarthikeyan (@Siva_Kartikeyan) July 12, 2021
ശിവകാര്‍ത്തികേയനും ആരതിയും വിവാഹിതരായത് 2010ലാണ്. ഇവര്‍ക്ക് ആരാധന എന്ന മകളുമുണ്ട്. ആരാധനയും ശിവകാര്‍ത്തികേയനും ചേര്‍ന്നു പാടിയ ‘കനാ’ എന്ന ചിത്രത്തിലെ ‘വായാടി പെത്ത പുള്ളൈ’ എന്ന ഗാനം ഹിറ്റായിരുന്നു.