മോഹൻലാൽ ചിത്രമായ ഗുരുവിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി. മമ്മൂട്ടി ഇരട്ടവേഷത്തിൽ എത്തിയ അണ്ണൻതമ്പിയിലെ മമ്മൂട്ടിയുടെ അനിയത്തിയായുള്ള വേഷമാണ് ശിവാനിയെ പ്രശസ്തയാക്കിയത്. 2009 ൽ തന്റെ മൂന്നാമത്തെ മലയാള ചിത്രമായ രഹസ്യ പോലീസിൽ ജയറാമിൻറെ നായികയായി അഭിനയിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ബുള്ളറ്റ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളിലെ നായികയായി ഈ താരം പ്രത്യക്ഷപ്പെട്ടു. ചൈന ടൗൺ, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.
വിവിധ ലുക്കുകളിൽ എത്തുന്ന ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഫോട്ടോഗ്രാഫർ അജ്മൽ ലത്തീഫാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. തമിഴ് സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്.