ബിഗ് ബോസ് സീസണ് ടുവിലെ മത്സരാര്‍ത്ഥി ഡോ രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ വന്‍ സ്വീകരണത്തില്‍ അറസ്റ്റിലായത് 14 പേരാണ്. സ്വീകരണം നല്‍കിയതില്‍ സീസണ് വണ്ണിലെ മുന്‍ മത്സരാര്‍ഥി ഷിയാസ് കരീമും ഉണ്ടായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഷിയാസിനെ പരിഹസിച്ച് സാബുമോന് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസണ് ഒന്നിനുശേഷം സ്ക്രീനില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷം സുന്ദരനായിരിക്കുന്നു എന്നായിരുന്നു സാബു ഷിയാസിന്റെ വിമാനത്താവളത്തിനുള്ള ചിത്രം പങ്കുവെച്ച്പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇതിന് ഷിയാസ് നല്കിയ റിപ്ലൈ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു ചിത്രം പങ്കുവച്ച് ആണ് ഷിയാസ് മറുപടി നല്‍കിയിരിക്കുന്നത്. എനിക്ക് സുഖം തന്നെ, അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാല്‍ മതി, ഇതായിരുന്നു ഷിയാസിന്റെ മറുപടി.
റിപ്ലൈ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിന് നിരവധി ട്രോളുകളും ഉയര്‍ന്നിരിക്കുകയാണ്. ഡോക്ടര്‍ രജിത് കുമാറിനെതിരെ പലതവണ സോഷ്യല്‍ മീഡിയ ലൈവിലൂടെ സാബുമോന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷിയാസിന് ഇഷ്ടപ്പെട്ട മത്സരാര്‍ഥി ഡോക്ടര്‍ രജിത് കുമാര്‍ ആയിരുന്നു.