ബിഗ്ബോസ് സീസണ് വണ്ണിലൂടെ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് ഷിയാസ് കരീം. നിരവധി ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലും മോഡല്‍ ആയ താരം ബിഗ്ബോസിലൂടെയാണ് ആരാധക ശ്രദ്ദ പിടിച്ച് പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുകയാണ്. നിരവധി അഭിമുഖങ്ങളില്‍ താരം ഉമ്മയെ ക്കുറിച്ചും കുടുംബത്തെ ക്കുറിച്ചും തുറന്ന് പറയാറുണ്ട്.
ഇപ്പോഴിതാ ഉമ്മയുടെ ജന്മ ദിനത്തെ ക്കുറിച്ചാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കുടുംബമൊത്തുളള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.സഹോദരിയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ ഉപ്പ വീണ്ടും വിവാഹം കഴിച്ചു. അതോടെ കുടുംബക്കാരുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നാണം കെട്ടുവെന്നും ഉമ്മയാണ് തങ്ങളെ വളര്‍ത്തിയതെന്നും താരം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബിഗ്ബോസിലെത്തിയപ്പോഴാണ് കഷ്ടപ്പാടുകള്‍ മാറിയതെന്നും സ്വന്തമായൊരു വീട് ഇപ്പോള്‍ വച്ചുവെന്നും ഷിയാസ് പറഞ്ഞിരുന്നു.
കുറിപ്പ് വായിക്കാം : എപ്പോഴും ഉമ്മനെ പറ്റിയൊക്കെ എഴുതാര് ഉണ്ട് അതിപ്പോ ഏത് ദിവസം എന്നൊന്നും ഇല്ല പറ്റുന്ന ദിവസം ഒക്കെ എഴുത്തും. ഉമ്മടെ 16ആം വയസില്‍ ഉള്ള മകന് ആണ് അതേ മൂത്ത മകന്. കഴിഞ്ഞ 2 വര്‍ഷം മുന്നേ വരെ എന്നെ നോകാന്‍ ഒരുപാട് കഷ്ടപെട്ട വ്യക്തിയാണ്. ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ടാണ്. 46 വയസ്സ് ആയി എന്റെ ഉമ്മ ഇന്നും സുന്ദരിയാണ്. മാറ്റത്തിന്റെ കാറ്റ് എന്റെ ജീവിതത്തില്‍ അടിച്ചു തുടങ്ങിയത് വലിയ രീതിയില്‍ ഒരു മാറ്റം ഉണ്ടാക്കി. പറഞ്ഞു വന്നത് ഇന്ന് എന്റെ ഉമ്മാന്റെ 46 ആം പിറന്നാള്‍ ആണ്.