മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ശോഭന. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ മറക്കാത്ത നായിക നടിയാണ് അവര്‍. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്. നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്.
View this post on Instagram
രണ്ട് തവണ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ശോഭന.സിനിമകളില്‍ നിന്നും മാറി തന്റെ നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിളങ്ങുന്ന ശോഭന ഏറെക്കാലത്തിനു ശേഷം അഭിനയിച്ചു പുറത്തു വന്ന വരനേ ആവശ്യമുണ്ട് എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ചെന്നൈയിലാണ് ശോഭന സെറ്റില്‍ ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമായ ശോഭനയുടെ ഒരു പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗൃഹലക്ഷ്മി വേണ്ടി ഒരുക്കിയ ഒരു ഫോട്ടോഷൂട്ട് ആണത്. അരുണ്‍ പയ്യാടി മീത്തല്‍ ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.
View this post on Instagram