ഇന്ത്യയുടെ ലോകോത്തര ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ശ്രദ്ധ കപൂര്‍ പിന്മാറി. നേരത്തേ ശ്രദ്ധയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരെ പുറത്തിറങ്ങിയിരുന്നു. പരിനീതി ചോപ്രയെയാണ സൈനയുടെ വേഷത്തിനായി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. 2020ഓടെ ചിത്രം പുറത്തിറക്കാനാണ് ശ്രമം. പരിനീതി സൈനയാകാനുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൈന.മറ്റു ചിത്രങ്ങളുടെ തിരക്കുമൂലമാണ് പിന്മാറ്റമെന്നാണ് സൂചന.