മലയാളികളുടെ ഇഷ്ട ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളിയല്ലങ്കിലും നിരവധി മലയാള ഗാനങ്ങൾ പാടി ഹിറ്റക്കുവാൻ താരത്തിന് സാധിച്ചു. മനോഹരമായ ശബ്ദവും, മലയാള വാക് ചാതൂര്യവും ആണ് മലയാളികളുടെ ഇടയിൽ ശ്രേയയെ ഇത്രയും ഉയർത്തിയത്. ഇത്രയും നാളു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്.
എന്നാൽ ഇപ്പോൾ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് താരം. ഒരു സ്റ്റേജ് ഷോയിൽ ഗാനമാലപിക്കുന്ന ശ്രേയ ഘോഷാലിൻ്റെ വീഡിയോയാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് ഇരയായത്. വളരെ മോശമായ നിരവധി കമൻ്റുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. മലയാളികൾ തന്നെയാണ് ഈ സൈബർ ആക്രമണം നടത്തുന്നത്. ശ്രേയ ഘോഷാൽ പാട്ടുകൾ പാടുമ്പോൾ കുറച്ച് ഗ്ലാമറസ് രീതിയിലുള്ള ചിത്രങ്ങളാണ് ധരിക്കുന്നത്. ഇതാണ് മലയാളികളെ പ്രകോപിപ്പിച്ചത്.
താരത്തിന്റെ വീഡിയോക്ക് താഴെ താരത്തിന്റെ വസ്ത്രധാരണം ശരിയായ രീതിയിലല്ല,ഇങ്ങനെയാണോ ഒരു ഗായിക വസ്ത്രം ധരിക്കേണ്ടത്,പുതിയ തലമുറയിലെ പാട്ടുകാര്‍ പലരും തങ്ങളുടെ ശരീരം കാണിക്കാന്‍ ആണ് സ്റ്റേജില്‍ കയറുന്നത്,ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആയിരുന്നു ശ്രേയാഘോഷാല്‍,എന്നാല്‍ ഈ വേഷധാരണം കണ്ടപ്പോള്‍ ആ ഇഷ്ടം അങ്ങോട്ട് പോയി തുടങ്ങിയ കമെന്റുകള്‍ ആണ് അധികമായും പ്രത്യക്ഷപ്പെടുന്നത്.