ഭാഷാ അതിര്‍ത്തികളില്ലാതെ ഇന്ത്യന്‍ സിനിമാസംഗീതലോകത്ത് നിറഞ്ഞു നില്ക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. മേയ് 22ന് ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകന്റെ പേര് ലോകത്തിന് പരിചയപ്പെടുത്തുകയാണ് ശ്രേയ.
”ദേവ്യാന് മുഖോപാധ്യായയെ പരിചയപ്പെടുത്തുന്നൂ. മേയ് 22 നാണ് അവനെത്തിയത്, അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോള്‍, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്നേഹം ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു,” ശ്രേയ കുറിക്കുന്നു.
ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവര്‍ വിവാഹിതരായത്.
View this post on Instagram
മലയാളം,ഹിന്ദി, ബംഗാളി, ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.