ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനമാലപിച്ച് പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളികൾക്കും നിരവധി ഗാനങ്ങളാണ് ശ്രേയാ ഘോഷാലിന്റെ ശബ്ദ മാധുരിയിൽ ആസ്വദിക്കുവാനായത്. 2015ലാണ് ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടന്നത്. പത്ത് വർഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തന്റെ പ്രിയതമന്റെ ജന്മദിനത്തിൽ ശ്രേയ ഘോഷാൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
എന്റെ പ്രിയന് ജന്മദിനാശംസകൾ… 2005ൽ നടന്ന ആ സ്കൂൾ റീയൂണിയനിൽ പങ്കെടുക്കുവാനുള്ള തീരുമാനം എടുക്കുവാൻ എന്നെ പ്രേരിപ്പിച്ച ദൈവത്തിനോട് ഞാൻ എപ്പൊഴും നന്ദിയുള്ളവളായിരിക്കും. അതുകൊണ്ടാണ് അവിശ്വസനീയമാം വിധം ഭംഗിയുള്ളവനും സുന്ദരനും തമാശക്കാരനും ദയയുള്ളവനും എന്നെ മനസ്സിലാക്കുന്നതും കരുതലുള്ളമുള്ള ഈ മനുഷ്യനെ എനിക്ക് ലഭിച്ചത്. അന്ന് മുതലാണ് നിങ്ങളാണ് എന്റെ ജീവിതം.
Happy Birthday my love @shiladitya ♥️
Always grateful to God that I decided to go to that school reunion back in 2005 and meet this incredibly geeky, handsome, funny, kind, understanding, caring, crazy, mad guy! You are the centre of my world since! 😍♥️😘 pic.twitter.com/YoT2sPiY0J— Shreya Ghoshal (@shreyaghoshal) October 3, 2020