എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന സംവിധായകന്റെ ആവശ്യം ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. എം.ടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്ക്കുകയും ചെയ്യും. നിർമാണത്തിൽ നിന്നും ബി ആർ ഷെട്ടി പിന്മാറിയതിനെ തുടർന്ന് സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളി എസ് കെ നാരായണന് 1200 കോടി മുടക്കി ചിത്രം നിർമിക്കാൻ കരാർ ഒപ്പിട്ടിരുന്നു.