സൂപ്പർഹിറ്റ് മലയാളചിത്രമായ നന്ദനത്തിന്റെ റീമേക്കായ സീഡൻ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ വളരെ പെട്ടെന്ന് തന്നെയാണ് മലയാളസിനിമയിലേക്ക് എത്തിയത്. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. തുടർന്ന് കെ എൽ പത്ത്, സ്റ്റൈൽ, വിക്രമാദിത്യൻ, ഒരു മുറൈ വന്ത് പാർത്തായ, മാസ്റ്റർ പീസ്, മിഖായേൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചു. മേപ്പടിയാൻ, ഭ്രമം, ബ്രോ ഡാഡി തുടങ്ങിയവയാണ് ഉണ്ണിയുടെ പുതിയ സിനിമകൾ.
ഉണ്ണി മുകുന്ദന്റെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോസിന് സിനിമ ലോകത്തുള്ളവരും ആരാധകരും കമന്റുകൾ ഇടുന്നുണ്ട്. അതിൽ നടി ശ്വേതാ മേനോൻ ഇട്ട കമന്റ് ശ്രദ്ധേയമാകുകയാണ്. ഉഫ്ഫ് ഗർമി.. എന്നാണ് ശ്വേതാ കമന്റ് ഇട്ടത്. അതുകൊണ്ടാണ് ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ടിരിക്കുന്നത് എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്.
View this post on Instagram