മോഹൻലാലിൻറെ ഞെട്ടിക്കുന്ന അഭിനയമുഹൂർത്തങ്ങൾ നേരിട്ട് കണ്ടിട്ടുള്ള സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മോഹൻലാലിൻറെ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ സഹസംവിധായകനായിരുന്ന സിബി മലയിൽ മോഹൻലാലിനെ നായകനാക്കി ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, കിരീടം, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ധനം, ഭരതം, സദയം, കമലദളം, മായാമയൂരം, ചെങ്കോൽ, ഉസ്താദ്, ദേവദൂതൻ, ഫ്ലാഷ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ സമ്മർ ഇൻ ബേത്ലഹേമിലെ മോഹൻലാലിൻറെ ഗസ്റ്റ് റോൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മോഹൻലാലിൻറെ അഭിനയത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടിയായി എത്തിയിരിക്കുകയാണ് അദ്ദേഹം.
മോഹൻലാലിൻറെ അഭിനയത്തെ ചോദ്യം ചെയ്യുവാൻ യോഗ്യത ഉള്ളവരെ ഞാൻ കണ്ടിട്ടില്ല. മോഹൻലാൽ എന്ന നടൻ ഈ നൂറ്റാണ്ടിലെ ഒരു അത്ഭുതമാണ്. ആ പ്രതിഭയെ അല്ലെങ്കിൽ ആ സിദ്ധിയെ ചോദ്യം ചെയ്യുവാൻ നമുക്കാകില്ല. യേശുദാസിനെ വിമർശിക്കാനോ കുറച്ചുകാണിക്കാനോ ഒരു മലയാളിയും ആഗ്രഹിക്കുന്നില്ല. അതിനും മുകളിലാണ് മോഹൻലാലിൻറെ സിദ്ധികളും കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും. അതിനെ ചോദ്യം ചെയ്യുന്നവർ സ്വയം ചെറുതായി തീരുകയാണ് ചെയ്യുന്നത്.