മലയാളത്തിലെ യുവതാര നിരയിലെ പ്രമുഖയാണ് റിമ കല്ലിങ്കൽ. ആഷിക് അബുവുമായി വിവാഹം കഴിഞ്ഞു എങ്കിലും താരമിപ്പോളും അഭിനയജീവിതത്തിൽ സജീവമാണ്. ഇടയ്ക്ക് വിവാദങ്ങളിൽ ചെന്ന് പെടുന്ന താരം ചെറിയതോതിൽ സൈബർ അറ്റാക്കുകളിലും ഏർപ്പെടുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് റീമാ കല്ലിങ്കലിനെ പറ്റി സിബിമലയിൽ നടത്തിയ പ്രസ്താവനകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആവുകയാണ്. ഉന്നം എന്ന ചിത്രവുമായി ബന്ധപ്പെട്ട് റിമാ കല്ലിങ്കലും ആയി ഉണ്ടായ പ്രശ്നങ്ങളെ പറ്റി ആണ് അദ്ദേഹം മനസ്സ് തുറക്കുന്നത്.
സിബി മലയിലിന്റെ വാക്കുകൾ:
എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ഒരു ആർട്ടിസ്റ്റ് (റിമ കല്ലിംഗൽ) നമ്മൾ അറിയാതെ ലൊക്കേഷനിൽ നിന്ന് വിട്ടുപോവുക. രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കുക. ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു. സിനിമ എന്നുപറയുന്ന പ്രൊഫഷൻ അവർക്കു കൊടുക്കുന്ന ഗ്ലാമർ, അംഗീകാരങ്ങൾ എന്നിവ മറ്റു രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഉദ്ഘാടനങ്ങളും മറ്റുമൊക്കെ തന്നെ ഉദാഹരണം. അടിസ്ഥാനപരമായി സിനിമ ഉള്ളതുകൊണ്ടാണ് ഇത്തരം ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ സിനിമയ്ക്കപ്പുറത്ത് വലിയ വരുമാന മാർഗങ്ങൾ ഉണ്ടാവുകയും സിനിമയ്ക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ചെയ്യുമ്പോഴാണ് പ്രൊഫഷണലിസം നഷ്ടപ്പെടുന്നത്.-