സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന് സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ തീര്‍ത്തും ലളിതവും സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണി പ്രിയദർശനും ഉൾപ്പെടെ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
അമേരിക്കയിൽ വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെർലിൻ. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാർഥ് ആയിരുന്നു വി എഫ് എക്സ് ചെയ്തത്. ഇതിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് ആയിരുന്നു വിവാഹം.