സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ..
മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് പൃഥ്വിരാജ് കൂടെയിലെ അഭിനയത്തിന് സ്വന്തമാക്കി.ഐശ്വര്യ ലക്ഷ്മി വരത്തനിലെ അഭിനയത്തിന് മികച്ച നടിയായി.പ്രേക്ഷകരുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടോവിനോ തോമസ് ആണ്.ചിത്രം തീവണ്ടി.ഹേയ് ജൂഡിലെ അഭിനയത്തിന് തൃഷ ക്രിട്ടിക്സിന്റെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ഞാൻ പ്രകാശൻ ഒരുക്കിയ സത്യൻ അന്തിക്കാട് ആണ് മികച്ച സംവിധായകൻ.വരത്തനിലെ ഗാനം ഒരുക്കിയ സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.