സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്ന് ദോഹയിൽ നടക്കും.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടക്കുന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ഇന്നലെയായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്ന് മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ നടക്കും..
മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിക്കും.ഇതിനോടകം ലാലേട്ടനും പൃഥ്വിരാജും ദോഹയിൽ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ഐശ്വര്യ ലക്ഷ്മിയും ദോഹയിൽ ഇതിനോടകം എത്തിയിട്ടുണ്ട്.