സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ..
മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ചടങ്ങിൽ ‘മോസ്റ്റ് പോപ്പുലർ ആക്ടർ ഇൻ മിഡിൽ ഈസ്റ്റ്’ അവാർഡ് ആണ് മോഹൻലാൽ സ്വന്തമാക്കിയത്.മോഹൻലാലിന്റെ പല സിനിമകളും മിഡിൽ ഈസ്റ്റിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.ഈ വർഷം പുറത്തിറങ്ങിയ ലൂസിഫർ പല ബോളിവുഡ് ചിത്രങ്ങളെക്കാൾ കൂടുതൽ കളക്ഷൻ മിഡിൽ ഈസ്റ്റിൽ നിന്ന് സ്വന്തമാക്കുകയുണ്ടായി.