മുംബൈയില്‍ കനത്ത മഴയ്ക്കും കൊടുംകാറ്റിനും ഇടയിലാണ് നടന് സിജു വിത്സനും ഭാര്യയ്ക്കും കടിഞ്ഞൂല്‍ കണ്മണി പിറന്നത്. മുംബൈ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ദിവസത്തിന് ശേഷമുള്ള സുപ്രഭാതത്തിലാണ് തങ്ങള്‍ ആദ്യത്തെ കണ്മണിയെ സ്വീകരിച്ച വിവരം സിജു അറിയിച്ചത്.
വിവാഹിതരായി നാല് വര്‍ഷത്തിനു ശേഷമാണ് സിജുവിനും ശ്രുതിക്കും കുഞ്ഞു പിറന്നത്. മെഹറെന്നാണ് കുഞ്ഞിന് പേരു നല്‍കിയത്. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ മെഹറിനൊപ്പം ഇരിക്കുന്ന ചിത്രവും ഇരുവരും പങ്കു വെച്ചിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം എന്നും ഈ പേരിനു അര്‍ത്ഥമുണ്ട്.
സിനിമാ ലോകത്ത് തിരക്കേറിയ സമയത്താണ് സിജുവിന് കുഞ്ഞു പിറന്നത്. കഴിഞ്ഞ വര്‍ഷം സിജുവിന്റെ ചിത്രം ‘വാസന്തി’ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിരുന്നു. ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സിനിമയാണ് സിജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ പോരാളിയായ നായകന്റെ വേഷമാണ് സിജു അവതരിപ്പിക്കുന്നത്.