ഹാസ്യത്തിന് പ്രാധാന്യം നൽകിയെത്തുന്ന ചിത്രമാണ് ഉപചാരപൂർവം ഗുണ്ടജയൻ. സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും. കുറുപ്പിന്റെ വിജയത്തിനു ശേഷം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രം കൂടിയാണ് ഇത്. അരുൺ വൈഗയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ചിത്രത്തിന്റെ ട്രയിലറും ചിത്രത്തിലെ പാട്ടുകളും ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഗാനങ്ങളും ട്രയിലറും ചിത്രത്തിന് വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത്. പാട്ടുകളിൽ ശബരീഷ് വർമ പാടിയ ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഗാനം വൈറലായി.
സോഷ്യൽമീഡിയയിൽ തരംഗമായ ഈ ഗാനത്തിന് ഒപ്പം സിജു വിൽസൺ ചുവടു വെയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് ഒപ്പമാണ് സിജു വിൽസൺ ചുവടു വെക്കുന്നതെന്ന പ്രത്യേകതകൾ കൂടിയുണ്ട്. ചിത്രത്തിന്റെ പ്രചരണാർത്ഥം ചേർത്തല എസ് എൻ കോളേജിൽ പോയപ്പോഴാണ് സിജു വിൽസൺ ഈ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ചേർത്തലയിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അവിടെ നടക്കുന്ന ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തിരക്കഥ – രാജേഷ് വർമ്മ, ബിജിപാൽ, രാജേഷ് വർമ്മ, ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൽദോ ഐസക് ആണ്. എഡിറ്റ് – കിരൺ ദാസ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Siju Wilson shaking his legs to Gunda Jayan song with College students. pic.twitter.com/kiUoXSgCWU
— Cinema Daddy (@CinemaDaddy) February 23, 2022