നേരം, പ്രേമം എന്നീ സിനിമകളിലൂടെയാണ് സിജു മലയാളികൾക്ക് സുപരിചിതനാവുന്നത്. പ്രേമത്തിലെ സിജുവിന്റെ ‘ജോജോ’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഹാപ്പി വെഡ്ഡിങ് ചിത്രത്തിലൂടെ നായകനായി മാറി. ശ്രുതി വിജയനാണ് സിജു വിൽസന്റെ ഭാര്യ. മൂന്ന് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുകയാണ് താരം. കേക്കിന്റെയും കേക്ക് മുറിക്കുന്നതിന്റെയും ചിത്രം അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.