മൂന്ന് വർഷത്തെ വലിയ ഇടവേളയ്ക്ക് വിരാമമിട്ട് ദക്ഷിണേന്ത്യൻ ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. 2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിആക്റ്റിവേറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ചിമ്പുവിൻ്റെ ആരോപണം.‘ആത്മൻ-സിലമ്പരസൻ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്.
1984ൽ ഉറവൈ കാത്ത കിളി എന്ന ചിത്രത്തിൽ ബാലതാരമായാണ് സംവിധായകനും നടനുമായ ടി രാജേന്ദറുടെ മകൻ ചിമ്പു സിനിമയിലെത്തുന്നത്. രാജേന്ദറുടെ സിനിമകളിലാണ് ചിമ്പു അഭിനയം ആരംഭിച്ചത്. 2002ൽ രാജേന്ദർ തന്നെ സംവിധാനം ചെയ്ത കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിൽ ആദ്യമായി നായക കഥാപാത്രമായി. പിന്നീട് ഏതാനും ചില സിനിമകളിൽ കൂടി നായകവേഷം ചെയ്ത ചിമ്പു ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദിക്കപ്പെട്ടു
Atman-SilambarasanTR#Atman #SilambarasanTR #STR pic.twitter.com/6TY4kujAOr
— Silambarasan TR (@SilambarasanTR_) October 22, 2020