മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ താരമാണ് ശരണ്യ മോഹൻ. വിവാഹത്തിന് ശേഷം ശരണ്യ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും നടി ശരണ്യ മോഹനും വിവാഹിതരായത്. അഭിനയത്തിന് പുറമെ താരം ഒരു നർത്തകി കൂടിയാണ്. തമിഴ് നടനായ സിമ്പുവിനെ നൃത്തം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈശ്വരൻ എന്ന ചിത്രത്തിനുവേണ്ടിയാണ് സിമ്പു നൃത്തം പഠിക്കുന്നതെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും നടന്നിട്ടില്ല. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.
ശരണ്യ മോഹൻ്റെ മുൻപിൽ വളരെ അനുസരണയുള്ള ഒരു വിദ്യാർത്ഥിയായി നൃത്തം പഠിക്കുന്ന സിമ്പുവിനെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. സുശീന്ദ്രനാണ് ‘ഈശ്വരൻ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു.
#STR @SilambarasanTR_ #SilambarasanTR #Simbu Latest Photo from his Bharathanatiyam training pic.twitter.com/mMTN7N5Vzu
— தமிழ் (@Tamizh5665) November 2, 2020